5ജി ഇന്‍റർനെറ്റ് വേഗതയിൽ ജിയോ ഒന്നാമത്; 9 ഓക്‌ല അവാർഡുകൾ സ്വന്തമാക്കി.

0
61

ജിയോ ഇന്ത്യയിലെ ഒന്നാം നമ്പർ നെറ്റ്‌വർക്കായി വളരുന്നതായി ഓക്‌ല റിപ്പോർട്ട്. 5G ഡൗൺലോഡ് & അപ്‌ലോഡ് വേഗതയിൽ ഏറ്റവും മുന്നിലാണ് ജിയോയെന്നും റിപ്പോർട്ട് പറയുന്നു. ലോകത്തെവിടെയും ഒരു സേവന ദാതാവ് ആദ്യമാണ് 5G നെറ്റ്‌വർക്കുകൾക്കുള്ള എല്ലാ അവാർഡുകളും ഉൾപ്പെടെ, വിപണിയിലെ എല്ലാ 9 അവാർഡുകളും നേടുന്നത്.

ജിയോ 335.75 സ്കോർ നേടിയപ്പോൾ, ഭാരതി എയർടെൽ 179.49 സ്കോറാണ് നേടിയത്. ജിയോ 5G ഉപയോക്താക്കൾ ശരാശരി ഡൗൺലോഡ് വേഗത ലഭിച്ചത് 416.55Mbps ആണ് . ശരാശരി അപ്‌ലോഡ് വേഗത 21.20Mbps ലഭിച്ചു.

“5G നെറ്റ്‌വർക്കുകൾക്കുള്ള എല്ലാ അവാർഡുകളും ഉൾപ്പെടെ വിപണിയിലെ മൊബൈൽ നെറ്റ്‌വർക്കുകൾക്കുള്ള ഒമ്പത് അവാർഡുകളും നേടിയുകൊണ്ട് ജിയോ ഇന്ത്യയിലെ നമ്പർ.1 നെറ്റ്‌വർക്കായി ഉയർന്നു. ഇത് ലോകത്തെവിടെയുമുള്ള ഏത് സേവന ദാതാവിനും വേണ്ടിയുള്ളതാണ്, ”ഓക്‌ല ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു

ജിയോയ്ക്ക് ലഭിച്ച ഒമ്പത് അവാർഡുകൾ :

• മികച്ച മൊബൈൽ നെറ്റ്‌വർക്ക് • ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്‌വർക്ക് • മികച്ച മൊബൈൽ കവറേജ് • മികച്ച റേറ്റുചെയ്ത മൊബൈൽ നെറ്റ്‌വർക്ക് • മികച്ച മൊബൈൽ വീഡിയോ അനുഭവം • മികച്ച മൊബൈൽ ഗെയിമിംഗ് അനുഭവം • ഏറ്റവും വേഗതയേറിയ SG മൊബൈൽ നെറ്റ്‌വർക്ക് • മികച്ച 5G മൊബൈൽ വീഡിയോ അനുഭവം • മികച്ച 5G മൊബൈൽ ഗെയിമിംഗ് അനുഭവം

LEAVE A REPLY

Please enter your comment!
Please enter your name here