ദമ്മാമിലെ തൃശൂർകാരുടെ കൂട്ടായ്മയായ തൃശൂർ നാട്ടുകൂട്ടം നാലാമത് തൃശൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 26, 27 തീയതികളിലായി ദമ്മാം ഗുക്ക ഫ്ലെഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിൽ തൃശൂർ നിവാസികൾ പങ്കെടുക്കുന്ന അഞ്ച് ടീമുകൾ തമ്മിൽ മാറ്റുരക്കും.
ടൂർണമെന്റിലെ ടീമുകൾക്കുള്ള ജേഴ്‌സിയുടെ പ്രകാശനം സാമൂഹ്യ പ്രവർത്തകനും ലോക കേരള സഭാംഗവും കൂടിയായ നാസ് വക്കം നിർവ്വഹിച്ചു. തൃശൂർ നാട്ടുകൂട്ടം പ്രസിഡൻറ്റ് അഡ്വ. മുഹമ്മദ് ഇസ്മയിൽ അദ്ധ്യക്ഷനായിരുന്നു. താജു അയ്യാറിൽ , ഇല്യാസ് കയ്പമംഗലം നജീം ബഷീർ , ജാസിം നാസർ ,വിബിൻ ഭാസ്കർ , ഷാന്റോ ചെറിയാൻ , സോണി തരകൻ , സജീവ് , എന്നിവർ ആശംസകൾ നേർന്നു.
വിജോ വിൻസൻറ്റ്, റഫീഖ് വടക്കഞ്ചേരി, സാദിഖ് അയ്യാലിൽ, ജിയോ ലൂയിസ്, ഫൈസൽ അബൂബക്കർ, രാഹുൽ മുഹമ്മദ് റാഫി, വിവിൻ, സജീവ്, സെബിൻ, ജോസഫ് എന്നിവർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.