കൊൽക്കത്തയിൽ 780 കിലോഗ്രാം വരുന്ന ഭീമൻ മത്സ്യത്തെ പിടികൂടി

0
86

കൊൽക്കത്ത: കൊൽക്കത്തയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് 780 കിലോഗ്രാം വരുന്ന ഭീമൻ മത്സ്യം. ഈ മത്സ്യത്തെ ശങ്കർ മീൻ എന്നാണ് പ്രദേശവാസികൾ വിളിക്കുന്നത്.ദിഗയ്ക്ക് സമീപമുള്ള ഒഡീഷ തീരത്തുനിന്നാണ് ഈ ഭീമൻ മത്സ്യത്തെ പിടികൂടിയത്.

എട്ടടി നീളവും അഞ്ചടി വീതിയുമുള്ള ശങ്കർ മത്സ്യം മാന്ത റേ എന്ന മത്സ്യ വിഭാഗത്തിൽപ്പെട്ടതാണെന്നാണ് സൂചന. റേ മീനുകൾക്ക് കിഴക്കൻ ഇന്ത്യയിൽ പറയുന്ന പേരാണ് ശങ്കർ മീൻ.നിരവധി പേരാണ് മത്സ്യത്തെ കാണാൻ തീരത്ത് തടിച്ചുകൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here