ഹൈദരബാദ് : ആന്ധ്രാപ്രദേശില്‍ കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. സംസ്ഥാനത്ത് ഇന്ന് 6,190 പേര്‍ക്ക് കോടി രോഗം സ്ഥിരീകരിച്ചു. 9,836പേര്‍ രോഗമുക്തരായി. 35 പേരാണ് ഇന്ന് രോഗം മൂലം മരിച്ചത്. 6,87,351പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 6,22,136പേര്‍ രോഗമുക്തരായി.59,435പേര്‍ ചികിത്സയിലാണ്.സംസ്ഥാനത്ത് ആകെ 5,780 പേര്‍ കോവിഡ് മൂലം മരണത്തിന് കീഴടങ്ങി എന്നും അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ ഇന്ന് 5,546 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 70പേര്‍ മരിച്ചു. 5,501പേര്‍ രോഗമുക്തരായി. 5,91,943 പേരാണ് തമിഴ്‌നാട്ടില്‍ ആകെ രോഗബാധിതരായത്. 5,36,209പേര്‍ രോഗമുക്തരായി. 9,453പേര്‍ മരിച്ചു. 46,281പേര്‍ ചികിത്സയിലാണ്.