അവധിക്കാല യാത്രകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ഒഴിവാക്കിയത് 40 ശതമാനം പേരെന്ന് സ‍ർവേ;

0
66

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലെ വിപ്ലവകരമായ മാറ്റം പല മേഖലകളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭൂരിഭാഗം പേരും ഓണ്‍ലൈന്‍ ബുക്കിംഗുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. എന്നാല്‍ ഹോളിഡേ പാക്കേജുകളുടെ കാര്യത്തില്‍ സ്ഥിതി അൽപം വ്യത്യസ്തമാണ്. ഇപ്പോഴും പലരും ഫോണിലൂടേയോ നേരിട്ടോ എത്തിയാണ് തങ്ങളുടെ ഹോളിഡേ പാക്കേജുകള്‍ തെരഞ്ഞെടുക്കുന്നത്. ഇതു സംബന്ധിച്ച് പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ഹോളിഡേ പാക്കേജുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്ന കാരണമെന്താണെന്ന് അറിയാല്‍ സോഷ്യല്‍ ട്രാവല്‍ മാര്‍ക്കറ്റ് സംരംഭമായ എലൈക്ക് (Alike) ഒരു സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. 120 ലധികം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

പ്രധാന കണ്ടെത്തലുകള്‍

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ താമസസൗകര്യം, തുക, എന്നിവയെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ളത് എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 40 ശതമാനം പേരും പറഞ്ഞത്. ഇതാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്പുകളെ ആശ്രയിക്കുന്നതില്‍ നിന്നും അവരെ പിന്നോട്ടടിപ്പിക്കുന്നത്.

പ്രതികരിച്ചവരില്‍ 26 ശതമാനം പേരും ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്പുകളിലെ സേവനങ്ങളില്‍ തൃപ്തരല്ല. തങ്ങളുടെ മുന്‍ഗണനയ്ക്ക് അനുസൃതമായ മികച്ച ഓഫറുകള്‍ ലഭിക്കുന്നതിനെടുക്കുന്ന സമയമാണ് പലരേയും നിരാശരാക്കിയത്. 21 ശതമാനം പേരും ഇതേ അഭിപ്രായമാണ് പറഞ്ഞത്.

വ്യക്തിഗത അഭിപ്രായങ്ങളുടെയും യാത്രാ ഓപ്ഷനുകളുടെ അഭാവവുമാണ് ഇത്തരം ആപ്പുകളില്‍ നിന്ന് അകലം പാലിക്കാന്‍ കുറച്ച് പേരെ പ്രേരിപ്പിച്ചത്. 12 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. പലപ്പോഴും ഇത്തരം യാത്രകള്‍ യാന്ത്രികമായി തോന്നുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷന്‍

ഇത്തരം ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്ന ഫീസിനെപ്പറ്റിയും തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകളെപ്പറ്റിയും ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആ വിശ്വാസം തിരിച്ചെടുക്കുന്നതിലൂടെ മാത്രമേ ഈ സംവിധാനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.

” ഇന്ത്യയിലെ ജനങ്ങള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നവരാണ്. ഹോളിഡേ ബുക്കിംഗിനും അത്തരം ഗുണനിലവാരം നല്‍കാന്‍ കഴിയണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,” എന്ന് എലൈക്ക് സഹസ്ഥാപകന്‍ ആശിഷ് സിദ്ധ്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here