പശുവിൻ പാലില്‍ കൊഴുപ്പിന്റെ അംശം കുറഞ്ഞത് 3.5% എങ്കിലും ഉണ്ടായിരിക്കണം. അതിനും താഴെയാണെങ്കില്‍ വിലകുറയുകയോ ക്ഷീര സംഘത്തില്‍ പാല്‍ സ്വീകരിക്കാതിരിക്കുകയോ ചെയ്യും.എങ്ങനെയാണ് പാലിന് കൊഴുപ്പ് കൂട്ടുക എന്നല്ലേ. കര്‍ഷകര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം.
ചൂടുകാലത്ത് പാലിന് കൊഴുപ്പ് കുറവായിരിക്കും. പ്രസവം കഴിഞ്ഞ ആദ്യത്തെ രണ്ട് മാസം കൊഴുപ്പിന്റെ അംശം കുറയാനുള്ള സാധ്യതയുണ്ട്. ഇതിനായി ശ്രദ്ധിക്കേണ്ടത് തീറ്റയില്‍ ശരിയായ അളവില്‍ നാരിന്റെ അംശം ഉണ്ടായിരിക്കണം എന്നതാണ്. പച്ചപ്പുല്ല്, വൈക്കോല്‍, സൈലേജ് തുടങ്ങിയ നാരു കലര്‍ന്ന തീറ്റ കാലിത്തീറ്റയോടൊപ്പം നല്‍കുവാൻ ശ്രദ്ധിക്കുക. കാലിത്തീറ്റ വെള്ളം ഒഴിക്കാതെ പെല്ലറ്റ് രൂപത്തില്‍ തന്നെ നല്‍കുവാൻ ശ്രദ്ധിക്കണം.