കൊച്ചി: കൊച്ചിയിൽ കനത്തമഴയെ തുടർന്ന് താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. വെള്ളംകയറിയതിനെ തുടർന്ന് കടവന്ത്ര പി ആൻഡ് ടി കോളനിയിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു. ഇവരെ കേന്ദ്രീയ വിദ്യാലയ സ്കൂളിലേക്കാണ് മാറ്റുന്നത്. അതേസമയം, നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും എംജി റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.