കോട്ടയം: ഏറ്റുമാനൂര്‍ മാര്ക്കറ്റിലെരണ്ടു തൊഴിലാളികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്നു പുലര്‍ച്ചെ 48 തൊഴിലാളികള്‍ക്കു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചത്.
ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശിയായ 35കാരനും ഓണംതുരുത്തു സ്വദേശിയായ 56കാരനുമാണു രോഗം കണ്ടെത്തിയത്. ഇവരെ പള്ളിക്കത്തോട്ടിലെ കോവിഡ് കേന്ദ്രത്തിലേക്കു മാറ്റി.