മക്ക: ഹജ്ജിന് മുന്നോടിയായി ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി. ഖതീഫില്‍ നിന്നുള്ളവരാണ് ആദ്യ സംഘത്തില്‍ എത്തിയത്. മക്കയില്‍ ഹറമിനോട് ചേര്‍ന്നാണ് ഹാജിമാര്‍ക്ക് താമസ സൌകര്യം ഒരുക്കിയിട്ടുള്ളത്.
ക്വാറന്റൈന് ലംഘിക്കുന്ന ഹാജിമാരുടെ പെര്‍മിറ്റുകള്‍ റദ്ദാകുന്നുമുണ്ട്. കര്‍ശന സുരക്ഷയിലാണ് ഹാജിമാരെ ഹോട്ടലിലേക്ക് മാറ്റുന്നത്. ഹാജിമാരുടെ പാര്‍പ്പിട കേന്ദ്രങ്ങളിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.