തിരുവനന്തപുരത്ത് രണ്ടുപേര്‍ മുങ്ങിമരിച്ചു

0
67

തിരുവനന്തപുരം ആഴിമലയ്ക്ക് സമീപം തിരയില്‍പ്പെട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശികളായ രാജാത്തി (45), ബന്ധുവായ സായ് ഗോപിക (9) എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെ കരിക്കാത്തി ബീച്ചിലാണ് സംഭവം.

തിരുവനന്തപുരം, കോവളം അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തഞ്ചാവൂരില്‍ നിന്നെത്തിയ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. ബീച്ചിനോട് ചേര്‍ന്ന് നടക്കുന്നതിനിടെ ഇരുവരും തിരയില്‍പ്പെടുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ലൈഫ് ഗാര്‍ഡുമാര്‍ എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. എന്നാല്‍ അതിനോടകം തന്നെ ഇരുവരും മരണപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. നടക്കുന്നതിനിടെ തിരയിലേക്ക് ഇറങ്ങിയ രണ്ടുപേരും അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here