രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 10,753 പുതിയ കോവിഡ് കേസുകളും 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സജീവമായ കോവിഡ് കേസുകളുടെ എണ്ണം 53,720 ആണ്.
ഒമിക്രോണിന്റെ ഉപ വകഭേദമായ XBB.1.16 ആണ് നിലവിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമെന്നാണ് വിലയിരുത്തുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.78% ആയപ്പോള്‍, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.49% ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച രാജ്യത്ത് 11,109 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളുടെ എണ്ണമാണിത്. രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 49,622 ആണ്.