രക്താര്‍ബുദം ബാധിച്ച യുവാവ് ചികിത്സ മുന്നോട്ടു കൊണ്ടുപോകാനായി സുമനസുകളുടെ സഹായം തേടുന്നു. 31 കാരനായ ആലപ്പുഴ സ്വദേശി അരുണ്‍ കുമാറാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ മരുന്നു വാങ്ങുന്ന ഉള്‍പ്പെടെ ബുദ്ധിമുട്ട് യുവാവ് നേരിടുന്നത്.
50 ലക്ഷത്തിലധികം രൂപവേണം നിലവില്‍ അരുണിന്റെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാന്‍. മാതാപിതാക്കള്‍ ചെറുപ്പത്തില്‍ നഷ്ടമായി. ഒപ്പമുള്ളത് സഹോദരിയും ഭര്‍ത്താവും കുറച്ചു സുഹൃത്തുക്കളും മാത്രമാണ്. അവര്‍ക്ക് ഈ തുക കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്.
നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അരുണ്‍. ഇതിനോടകം തന്നെ ലക്ഷങ്ങള്‍ ചെലവായി. തുടര്‍ ചികിത്സക്കായി സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അരുണിന്റെ കുടുംബം.
അരുണിന്റെ അക്കൗണ്ട് വിവരങ്ങള്‍:
ARUN KUMAR PA
അക്കൗണ്ട് നമ്പര്‍: 203 226 939 32
IFSC: SBIN0008187
യുപിഐ: arunajayan672@okaxis
ബാങ്ക്: SBI Kommady Branch