അഗ്നി-5 ന്റെ നൈറ്റ് ട്രയൽ വിജയകരമായി പൂർത്തിയാക്കി.

0
79

ഭുവനേശ്വർ: ഇന്ത്യയുടെ ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ന്റെ നൈറ്റ് ട്രയൽ വിജയകരമായി പൂർത്തിയാക്കി. ഒഡിഷയിൽ വെച്ച് വൈകീട്ട് 5.30 നാണ് മിസൈൽ പരീക്ഷിച്ചത്. 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം ഭേദിക്കാൻ ശേഷിയുണ്ട് ഈ മിസൈലിന്.

മിസൈലിൽ പുതിയതായി ഉൾപ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അഗ്നി-5 ന്റെ നൈറ്റ് ട്രയൽ നടത്തിയത്. മുൻ പതിപ്പുകളേക്കാൾ ഭാരം കുറവാണിതിന്. ഒരു മൊബൈൽ മിസൈൽ ലോഞ്ചർ ഉപയോഗിച്ചാണ് ഇന്നത്തെ വിക്ഷേപണം നടന്നത്.

ആവശ്യമെങ്കിൽ അഗ്നി 5 മിസൈലിന്റെ ദൂരപരിധി വർധിപ്പിക്കാൻ സാധിക്കുമെന്ന് ഈ പരീക്ഷണത്തിലൂടെ വ്യക്തമായെന്നും പ്രതിരോധമേഖലയിലുള്ളവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here