അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : കുടിയേറ്റക്കാർക്ക് വാഗ്ദാനങ്ങളുമായി ജോ ബൈഡൻ

0
112

വാഷിങ്ടണ്‍; അധികാരത്തിലേറിയാല്‍ 11 മില്യണ്‍ ആളുകള്‍ക്ക് പൗരത്വം നല്‍കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. കുടിയേറ്റ പ്രതിസന്ധികള്‍ പരിഹരിക്കേണ്ടതുണ്ട്. 11 ദശലക്ഷം ആളുകള്‍ക്ക് പൗരത്വം ലഭ്യമാക്കുന്ന ബില്‍ അവതരിപ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു. കുടിയേറ്റ വിഷയങ്ങളില്‍ ട്രംപ് നിലപാട് കടുപ്പിക്കുമ്ബോഴാണ് ബൈഡന്റെ പ്രഖ്യാപനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

കുടിയേറ്റ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണം. ഒരു ഇമിഗ്രേഷന്‍ ബില്‍ സഭയ്ക്കും സെനറ്റിനും അയക്കുമെന്നും ബൈഡന്‍ പറഞ്ഞു. 11 ദശലക്ഷം ആളുകള്‍ക്ക് പൗരത്വം ഉറപ്പാക്കുന്നതാകും ബില്‍ ബൈഡന്‍ പഞ്ഞു.അമേരിക്കന്‍ ജനത എന്നെ തെരഞ്ഞെടുത്താല്‍‌, ട്രംപ് ചെയ്തുവെച്ച കേടുപാടുകള്‍ പരിഹരിക്കുകയെന്ന വലിയ ദൗത്യത്തിനായി താന്‍ പ്രവര്‍ത്തിക്കും. കൊവിഡ് പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും സമ്ബദ് വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ നേതൃത്വം ലോകമെമ്ബാടും പുനസ്ഥാപിക്കലാണ് മറ്റൊരു ലക്ഷ്യമെന്നും

 

കൊവിഡ് പ്രതിസന്ധിയില്‍ ട്രംപ് ഭരണകുടത്തിന്റെ നടപടിക്കെതിരെ ബൈഡന്‍ ആഞ്ഞടിച്ചു. കൊവിഡ് ബാധിച്ച്‌ 215,000 അമേരിക്കക്കാര്‍ മരിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നില്ലെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

 

നവംബര്‍ മൂന്നിലെ അമേരിക്കന്‍ പ്രസിഡന്‍റ് െതരഞ്ഞെടുപ്പിനു മുന്നോടിയായ സര്‍വ്വേകളില്‍ ജോ ബൈഡന്‍ ഏറെ മുന്നിലാണ്. നിലവിലെ സാഹചര്യത്തില്‍ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ അത്ഭു തങ്ങള്‍ സംഭവിക്കണമെന്നാണ് തെരഞ്ഞെടുപ്പ് വിദ്ഗരുടെ അഭിപ്രായം.

 

ഇന്ത്യന്‍ വംശജരുടെ പിന്തുണയും ജോ ബൈഡനാണ്. കാര്‍നെഗീ എന്‍‌ഡോവ്‌മെന്റ്, പെന്‍‌സില്‍‌വാനിയ സര്‍വകലാശാല എന്നിവരുമായി സഹകരിച്ച്‌ ജോണ്‍സ് ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് നടത്തിയ സര്‍വേയില്‍ 72 ശതമാനം ഇന്ത്യന്‍ വംശജരും ട്രംപിനെയാണ് പിന്തുണയ്ക്കുന്നത്. വെറും 22 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്.

 

കുടിയേറ്റം സംബന്ധിച്ച നയങ്ങളിലേയും ന്യൂനപക്ഷങ്ങളോടുള്ള നിലപാടുകളുമാണ് ട്രംപ് ഭരണകുടത്തിനെതിരായ വികാരത്തിന് കാരണമെന്നാണ് സര്‍വ്വേയില്‍ ഉയര്‍ന്ന അഭിപ്രായം.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ കമല ഹാരിസിനെ തെരഞ്ഞെടുത്തതും അനുകൂല തരംഗം ഉണ്ടാക്കിയിട്ടുണ്ടെന്നും സര്‍വ്വേയില്‍ അഭിപ്രായം ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here