പാലാരിവട്ടം പാലം അഴിമതി കേസ് : മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി

0
75

കൊച്ചി : പാലാരിവട്ടം പാലം അഴിമതികേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി. വി കെ ഇബ്രാഹിം കുഞ്ഞുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ശേഷമാണ് ഉത്തരവ് പുറത്തിറക്കിയത്. ഈ മാസം 16 വരെയാണ് റിമാന്‍ഡില്‍ തുടരേണ്ടി വരിക. നിലവില്‍ ലേക് ഷോറെ ആശുപത്രിയില്‍ ചികിത്സയിലാണ് വി കെ ഇബ്രാഹിം കുഞ്ഞു. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് വീണ്ടും കോടതിയെ സമീപിച്ചത്. അതേസമയം ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു വിജിലന്‍സ് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here