പ്രധാന വാർത്തകൾ
📰✍🏼രണ്ട് വര്‍ഷത്തോളമായി അടഞ്ഞു കിടക്കുന്ന തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ചെമ്ബ് ശുദ്ധീകരണ പ്ലാന്റ് പരീക്ഷണാടിസ്ഥാനത്തില്‍ ആറാഴ്ചത്തേയ്ക്ക് തുറക്കാന്‍ അനുമതി നല്‍കണമെന്ന കമ്ബനി ഉടമകളുടെ ആവശ്യം സുപ്രീം കോടതി തള്ളി.
📰✍🏼സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെ, പെരിയ ഇരട്ടക്കൊലക്കേസിലെ കേസ് ഡയറിയും ഫോറന്‍സിക് റിപ്പോര്‍ട്ടും അടക്കമുള്ള രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐയ്ക്ക് കൈമാറി.
📰✍🏼പ്രതിപക്ഷ എം.എല്‍.എമാരായ വി.ഡി.സതീശനും അന്‍വര്‍ സാദത്തിനുമെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള വിജിലന്‍സിന്റെ ഫയല്‍ തെളിവു പോരെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മടക്കിഅയച്ചു.
📰✍🏼ലൈഫ് മിഷന്‍ പദ്ധതിയിലെ എല്ലാ കരാറുകളിലും ശിവശങ്കറിന് കോഴ ലഭിച്ചിരുന്നതായി സംശയമുണ്ടെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരുകോടി രൂപ ശിവശങ്കറിനു ലഭിച്ച കൈക്കൂലിയാണെന്നും ഇ.ഡി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
📰✍🏼പാലാരിവട്ടം ഫ്ളൈ ഓവര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി വിജിലന്‍സ് കോടതി 14 ദിവസംകൂടി നീട്ടി.
📰✍🏼കെഎസ്എഫ്ഇ റെയ്ഡ് വിഷയത്തില്‍ തന്റെ ആദ്യ പ്രതികരണം തെറ്റാണെന്നു പാര്‍ട്ടി പറഞ്ഞെന്നും പാര്‍ട്ടി തെറ്റെന്ന് പറഞ്ഞാല്‍ അതിനപ്പുറമില്ലെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്
📰✍🏼ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന ഹര്‍ജിയില്‍ അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയുംകൂടി കക്ഷിചേര്‍ക്കാന്‍ സുപ്രീംകോടതി അനുമതി.
📰✍🏼എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാം ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
📰✍🏼കേന്ദ്രസര്‍ക്കാരുമായി വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടക്കാനിരിക്കെ കൂടുതല്‍ ശക്തിയാര്‍ജിച്ച് കര്‍ഷകപ്രക്ഷോഭം
📰✍🏼ക്രിസ്മസ് കിറ്റുകളുടെ വിതരണം ഇന്ന് ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
📰✍🏼സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു വോട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് ദിവസം അവധി നല്‍കണമെന്ന് നിര്‍ദേശിച്ചു ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഉത്തരവായി.
📰✍🏼മുന്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെ ബാര്‍കോഴ ആരോപണത്തില്‍ അന്വേഷണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടറോട് ഗവര്‍ണറുടെ ഓഫീസ് വിശദീകരണം തേടി.
📰✍🏼സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴി എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി.
📰✍🏼മാസ്ക് ധരിക്കാത്തവര്‍ക്ക് ശിക്ഷയായി കൊവിഡ് കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധിത സേവനം ചെയ്യിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി
📰✍🏼രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും മറ്റ് അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും നൈറ്റ് വിഷനും ഓഡിയോ റിക്കാര്ഡിംഗുമുള്ള സിസിടിവി കാമറകള്‍ സ്ഥാപിക്കണമന്ന് സുപ്രീംകോടതി.
📰✍🏼ബുറേവി ചുഴലിക്കാറ്റ് ഭീഷണിയെ നേരിടാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
📰✍🏼സംസ്ഥാനത്തെ കോവിഡ്19 പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
📰✍🏼ഇന്ത്യയില്‍ സജീവ കൊവിഡ് രോഗികളുടെ എണ്ണം 4.28 ലക്ഷമായി. കഴിഞ്ഞ 132 ദിവസത്തിനിടയില്‍ ഏറ്റവും താഴ്ന്നതാണ് ഇതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
📰✍🏼ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള പണത്തില്‍ 5.24 കോടിയുടെ തിരിമറി നടത്തിയതിന് പണം കൈകാര്യം ചെയ്യുന്ന ഏജന്‍സിയിലെ ചില ജീവനക്കാര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍.
📰✍🏼കൊവിഡിന് പിന്നാലെ വായുമലനീകരണം കൂടി രൂക്ഷമായതോടെ രാജ്യത്ത് പടക്കങ്ങള്‍ വില്‍ക്കുന്നതും പൊട്ടിക്കുന്നതും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു.
📰✍🏼സ്ത്രീകള്‍ക്കും ന്യായാധിപന്മാര്ക്കുമെതിരേ വീഡിയോ വഴി വിവാദ പരാമര്‍ശം നടത്തിയ കോല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സി.എസ്. കര്‍ണനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.
📰✍🏼സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് സ്കൂള്‍, കോളജ് അധ്യാപകര്‍ എന്നിവര്‍ പിഎസ്സി പരിശീലന കേന്ദ്രങ്ങള്‍ സ്വകാര്യ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ നടത്തുന്നതും അത്തരം സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവ്.
📰✍🏼നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ഒന്‍പതിലേക്കു മാറ്റി.
📰✍🏼സംസ്ഥാനത്ത് ഇന്നലെ 6,316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,924 പേര് രോഗമുക്തി നേടി. 56,993 പേര്‍ക്കു പരിശോധന നടത്തിയപ്പോള്‍ 11.08 ശതമാനം പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇന്നലെ 28 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2,298 ആയി.5,539 പേര്‍ക്കു സന്പര്ക്കത്തിലൂടെയാണു രോഗം ബാധിച്ചത് ,634 പേരുടെ സന്പര്‍ക്ക ഉറവിടം വ്യക്തമല്ല.
📰✍🏼ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം – 822, കോഴിക്കോട് – 734, എറണാകുളം – 732, തൃശൂര്‍ – 655, കോട്ടയം – 537, തിരുവനന്തപുരം – 523, ആലപ്പുഴ – 437, പാലക്കാട് – 427, കൊല്ലം – 366, പത്തനംതിട്ട – 299, വയനാട് – 275, കണ്ണൂര്‍ – 201, ഇടുക്കി – 200, കാസര്‍ഗോഡ് – 108.
📰✍🏼ചൈനയില്‍നിന്ന് സമുദ്രംവഴിയുള്ള ഭീഷണികള്‍ നേരിടാന്‍ നാവികസേന ശക്‌തമായ നിരീക്ഷണം നടത്തുന്നുണ്ടെന്നു ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.കെ. ചൗള പറഞ്ഞു.
📰✍🏼 പലപ്രാവശ്യം തള്ളിയ ഹര്‍ജിയുമായി വീണ്ടുമെത്തിയ ഹര്‍ജിക്കാരന് ഒരു ലക്ഷം പിഴ വിധിച്ച് സുപ്രീംകോടതി.
📰✍🏼പത്തനംതിട്ട ജില്ലയില്‍ അതിതീവ്രമഴയ്‌ക്കും ശക്‌തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ശബരിമല തീര്‍ഥാടനത്തിനു താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ .
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️എച്ച്1ബി വിസയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തടഞ്ഞ് യുഎസ് കോടതി.
📰✈️മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചൈന ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ചു.
📰✈️ചൈനയുടെ ചാങ് 5 പേടകം ചന്ദ്രനിലിറങ്ങി. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 8.28 മുതല്‍ ചന്ദ്രോപരിതലത്തിലേക്കുള്ള ഇറക്കം ആരംഭിച്ചു. 8.55 ന് തന്നെ ലാന്‍ഡിംഗ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്.
📰✈️ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈനികരുമായുണ്ടായ സംഘര്‍ഷം ചൈന ആസൂത്രണം ചെയ്തതാണെന്ന് യുഎസ് റിപ്പോര്‍ട്ട്.
📰✈️ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് കാനഡയിലെ ടൊറന്റോ നഗരത്തില്‍ വിചിത്ര പ്രതിഷേധം.
📰✈️അഫ്ഗാനിസ്ഥാനില്‍ ഐഇഡി സ്‌ഫോടനത്തില്‍ റഷ്യന്‍ എംബസി ഉദ്യോഗസ്ഥന് പരിക്ക്.
📰✈️ജര്‍മ്മനിയിലെ കാല്‍നട സോണിലെ ആള്‍ക്കൂട്ടത്തിലേയ്ക്ക് കാറോടിച്ചു കയറ്റിയ അപകടത്തില്ക അഞ്ചുപേര്‍ മരിച്ചു
📰✈️യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാപകമായ വോട്ടര്‍ തട്ടിപ്പ് നടന്നതിന് തെളിവുകള്‍ നീതിന്യായ വകുപ്പ് കണ്ടെത്തിയിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു.
📰✈️അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ താന്‍ അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഡോണള്‍ഡ് ട്രംപ്.
📰✈️കൊറോണ വൈറസ് വ്യാപനത്തിനിടെ ശുഭവാര്‍ത്തയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. അടുത്ത ആഴ്ച മുതല്‍ റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ സ്പുട്നിക് 5 രാജ്യവ്യാപകമായി കുത്തിവെക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് പുടിന്‍ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.
📰✈️ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കി. അടുത്ത ആഴ്ച മുതല്‍ വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
📰✈️യുഎസ് നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്റെ പ്യോര്‍ട്ടോ റിക്കോയിലുള്ള അരെസിബോ റേഡിയോ ടെലിസ്കോപ്പ് തകര്‍ന്ന് വീണു.
📰✈️കുവൈറ്റില്‍ കൊവിഡ് വാക്‌സിന്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി ഷൈഖ് സബ അല്‍ ഖാലിദ് അല്‍ സബ.
📰✈️വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശി നിമഷപ്രിയയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി.
📰✈️ഇന്ത്യാ-നേപ്പാള്‍ വിമാനസര്‍വീസ് അടുത്തയാഴ്ച പുന:രാരംഭിക്കും.ഇരുരാജ്യങ്ങളുടേയും വ്യോമയാന വകുപ്പാണ് തീരുമാനം അറിയിച്ചത്.
📰✈️ചൈന കോവിഡ് രോഗികളുടെ കണക്കുകള്‍ മറച്ചു വച്ചതായി റിപ്പോര്‍ട്ട് .
📰✈️ഓസ്ട്രിയയിലെ കത്തോലിക്കന്‍ പള്ളികളില്‍ ക്രിസ്മസ് കാലങ്ങളില്‍ സുരക്ഷ ശക്തമാക്കി . ഭീകര ഭീഷണികളെ തുടര്‍ന്ന് തീവ്ര ഇസ്ലാമിസ്റ്റുകളെത്തുന്ന മസ്ജിദുകള്‍ അടച്ചുപൂട്ടിയതിനു പിന്നാലെയാണ് പുതിയ നീക്കം .
📰✈️അടുത്ത വര്‍ഷം റിപബ്ലിക് ദിനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യ അതിഥിയായേക്കും. അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു.
🎖️🏏🏑🏀🏸⚽🥍🎖️
കായിക വാർത്തകൾ
📰🏏 ഇന്ത്യാ – ഓസീസ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 13 റൺസ് ജയം
📰⚽ ഐ എസ് എൽ: ജംഷഡ്പൂർ – ഹൈദരാബാദ് മത്സരം സമനില 1-1
📰⚽ ചാമ്പ്യൻസ് ലീഗ് : യുണൈറ്റഡിന് പി.എസ് ജിയോട് തോൽവി , ബാർസ , യുവന്റസ്, ലെപ്സിഗ് , ചെൽസി ടീമുകൾക്ക് ജയം, ഡോർട്ട് മുണ്ട് – ലാസിയോ സമനില
📰⚽കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി നായകന് സെര്‍ജിയോ സിഡോഞ്ചയുടെ പരിക്ക്.
📰🏏ഏകദിന ക്രിക്കറ്റില്‍ അതിവേഗം 12,000 റണ്‍ തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന ബഹുമതി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്. 242 ഇന്നിങ്സിലാണ് നേട്ടം.