വൈദ്യുത ലൈനുകള്‍ കൂട്ടിയിടിച്ച്‌ റബര്‍ തോട്ടം കത്തിനശിച്ചു

0
57
ലക്കോട്: നെല്ലിക്കുന്ന് നൂലിട്ടാ മലയില്‍ വൈദ്യുത ലൈനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ റബര്‍ തോട്ടം കത്തി നശിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് ആലക്കോട് പഞ്ചായത്തിലെ നെല്ലിക്കുന്ന്, പാത്തന്‍പാറ പ്രദേശങ്ങളിലെ കടംതോട്ടത്തില്‍ ബേബിയുടെ രണ്ടേക്കര്‍ റബര്‍ തോട്ടം പൂര്‍ണമായും കത്തിനശിച്ചു.

പട്ടാംകുളം തങ്കച്ചന്‍, കുറുവന്താനത്ത് ജോസ്, കപ്പിലുമാക്കല്‍ ആന്‍റണി എന്നിവരുടെ ഏക്കര്‍ കണക്കിന് വരുന്ന കൃഷിയിടം കത്തിനശിച്ചതില്‍ ഉള്‍പ്പെടുന്നു.

ഇത്രയും വലിയ ദുരന്തത്തിനു കാരണം വൈദ്യുതി ബോര്‍ഡിന്‍റെ അനാസ്ഥ മൂലമാണെന്ന് പരിസരവാസികള്‍ കുറ്റപ്പെടുത്തി.

ലൈനുകള്‍ തൂങ്ങിക്കിടക്കുന്നത് അപകടത്തിന് പ്രധാന കാരണമായി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് ഈ പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ ഇതേ സാഹചര്യത്തില്‍ കത്തിനശിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു മുന്‍കരുതല്‍ നടപടികളും ഉണ്ടാകാത്തത് പ്രദേശത്തെ കര്‍ഷകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.

നാട്ടുകാരുടെയും പാത്തന്‍പാറ ദേവാലയ വികാരി ഫാ. സെബാന്‍ ഇടയാടിയുടെ നേതൃത്വത്തില്‍ തളിപ്പറമ്ബ് ഫയര്‍ഫോഴ്സിന്‍റെ മണിക്കൂറുകളോളമുള്ള കഠിന പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here