കഴക്കൂട്ടം
സായി എല്‍എന്‍സിപിഇയിലെ പരിശീലനക്യാമ്ബ് പൂര്‍ത്തിയാക്കി കേരള സീനിയര്‍ വനിതാ ഫുട്ബോള്‍ ടീം ഉത്തരാഖണ്ഡിലേക്ക്.
ഹല്‍ദ്വാനി രുദ്രപൂരില്‍ നടക്കുന്ന ദേശീയ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പിന് മുന്നോടിയായാണ് പരിശീലന ക്യാമ്ബ് സംഘടിപ്പിച്ചത്. എല്‍എന്‍സിപിഇ അസോസിയറ്റ് പ്രൊഫസര്‍ ഡോ. പ്രദീപ് ദത്ത, കേരള വനിതാ ടീം മുഖ്യപരിശീലകന്‍ ഡോ. നരേന്ദ്ര ഗാങ് വര്‍, പരിശീലക സുഭിത പൂവാറ്റ, ശ്രീജീഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 20 ദിവസത്തെ പരിശീലനം.
കായികതാരങ്ങള്‍ക്ക് നല്‍കിയ യാത്രയയപ്പില്‍ എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ. ജി കിഷോര്‍ കിറ്റ് വിതരണം ചെയ്തു. 28ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.