കളിയ്ക്ക് മുമ്പേ ഓരോരുത്തരിലും ആത്മവിശ്വാസം നിറച്ച കോച്ച് ലിയോണല്‍ സ്‌കലോണിയാണ് അര്‍ജന്റീനയുടെ താരം. 36 വര്‍ഷങ്ങള്‍ക്കുശേഷം കപ്പ് സ്വന്തമാക്കാനുള്ള സമ്മര്‍ദത്തെ അതിജീവിച്ച് വിജയം നേടുമ്പോള്‍ അതിവൈകാരികമായിരുന്നു സ്‌കലോണിയുടെ പ്രതികരണം. വിജയത്തിന് തൊട്ടുപിന്നാലെ മുഖംപൊത്തി സന്തോഷം കൊണ്ട് വിതുമ്പിക്കരയുന്ന സ്‌കലോണിയുടെ ദൃശ്യങ്ങള്‍ ലോകകപ്പിലെ മറ്റൊരു അവിസ്മരണീയമായ ദൃശ്യമാണ്.
അര്‍ജന്റീനയുടെ നായകന്‍ മെസിയെ വാരിപ്പുണര്‍ന്ന് കരച്ചിലടക്കാന്‍ പാടുപെടുന്ന സ്‌കലോണിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കുകയാണ്. 2022 ഫിഫ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ കൂടിയാണ് 44 വയസുകാരനായ സ്‌കലോണി.