സ്വർണ കടത്ത് കേസ് ; സ്വപ്‌ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

0
96

തിരുവനന്തപുരം: സ്വർണ കടത്ത് കേസിൽ സ്വപ്‌ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സാമ്പത്തിക കുറ്റക്യത്യ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കേസിൽ സ്വപ്ന, സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്‌സൽ സിവി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. സഞ്ജുവിന്റെ ജാമ്യാപേക്ഷ 17-ാം തിയതിയിലേയ്ക്ക് മാറ്റി.

സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്‌സൽ സിവി എന്നീ എട്ട് പേരുടെ റിമാന്റ് കസ്റ്റംസ് കോടതി ഈ മാസം 25 വരെ നീട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here