ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ; ഇഗ ഷ്വാടെക്,
അല്‍കാരെസ്‌ മുന്നോട്ട്‌.

0
143

പാരിസ്

ന്നാംസീഡ് ഇഗ ഷ്വാടെക് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സിന്റെ മൂന്നാംറൗണ്ടില്‍. അമേരിക്കയുടെ ക്ലെയറി ലിയുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്ബ്യന്റെ മുന്നേറ്റം.

പുരുഷന്മാരില്‍ ഒന്നാംനമ്ബര്‍ താരം കാര്‍ലോസ് അല്‍കാരെസ്, മൂന്നാംസീഡ് നൊവാക് ജൊകോവിച്ച്‌, നാലാംസീഡ് കാസ്പെര്‍ റൂഡ് എന്നിവരും മൂന്നാംറൗണ്ടിലെത്തി.

വനിതകളില്‍, ആദ്യ സെറ്റില്‍ അല്‍പ്പം പതറിയെങ്കിലും ഇഗ രണ്ടാംസെറ്റ് ആധികാരികമായി നേടി മുന്നേറി (6–-4, 6–-0). മൂന്നാംറൗണ്ടില്‍ ചൈനയുടെ ഷിന്യു വാങ് ആണ് എതിരാളി. നാലാംസീഡ് എലേന റിബാകിന ചെക്ക് റിപ്പബ്ലിക്കിന്റെ ലിൻഡ നൊസ്കോവയെ തോല്‍പ്പിച്ചു (6–-3, 6–-3).

അല്‍കാരെസ് ജപ്പാന്റെ താരോ ഡാനിയേലിനെ നാല് സെറ്റ് പോരാട്ടത്തില്‍ മറികടന്നു (6–-1, 3–-6, 6–-1, 6–-2). ക്യാനഡയുടെ ഡെനിസ് ഷപലോവാണ് മൂന്നാംറൗണ്ടിലെ എതിരാളി. ജൊകോവിച്ച്‌ ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുക്സോവിക്സിനെ കീഴടക്കി (7–-6, 6–-0, 6–-3). മൂന്നാംറൗണ്ടില്‍ സ്പെയ്നിന്റെ അലെസാൻഡ്രോ ഡേവിഡോവിച്ച്‌ ഫോകിനയെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here