കോവിഡ് വ്യാപനം ; പത്തനംതിട്ട ജില്ലയിൽ വഴിയോരക്കച്ചവടം നിരോധിച്ചു

0
96

പത്തനംതിട്ട: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ വഴിയോര കച്ചവടം നിരോധിച്ച് ജില്ലാ കളക്ടർ. വീടുകൾ കയറിയുള്ള വിൽപന നേരത്തെ നിരോധിച്ചിരുന്നു.

ജില്ലയില്‍ ഇന്നലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 1141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 425 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ രണ്ടു പേര്‍ മരിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 793 ആണ്. പത്തനംതിട്ട ജില്ലക്കാരായ 346 പേര്‍ രോഗികളായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here