നീറ്റ് പരീക്ഷ ഇന്ന് നടക്കും; കേരളത്തിൽ 1.28 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതും

0
61

തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതലാണ് പരീക്ഷ നടക്കുക. പതിവ് മാർഗ നിർദ്ദേശങ്ങൾ കർശനമായി പരീക്ഷയിൽ നടപ്പിലാക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. ഇതിന് ശേഷം പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. സുതാര്യമായ വെള്ളക്കുപ്പി പരീക്ഷാ ഹാളിൽ കൊണ്ടുപോകാനുള്ള അനുമതി ഇത്തവണ നൽകിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളടക്കം രാജ്യത്താകെ 499 കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ആകെ 20 ലക്ഷത്തിലധികം കുട്ടികൾ ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തിൽ 16 നഗര കേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. മുൻ വർഷങ്ങളിലെ വിവാദങ്ങൾ കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ മുന്നൊരുക്കങ്ങൾ ഉണ്ടാകും. എന്നാൽ മാർഗനിർദ്ദേശങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here