തിരുവനന്തപുരം: കിളിമാനൂർ പോലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ്.തട്ടത്തുമല മലയ്ക്കൽ സ്വദേശിയായ 3 32 വയസുകാരനാണു കോവിഡ് സ്ഥിരീകരിച്ചത്.പത്തു ദിവസത്തിനുശേഷമാണ് പ്രതിയുടെ പരിശോധനാ ഫലം ലഭിക്കുന്നത്.
ജൂലൈ 17-നാണ് പനപ്പാംകുന്ന് സ്വദേശിയെ മോഷണക്കേസുമായി ബന്ധപ്പെട്ട് കിളിമാനൂർ പോലീസ് പിടികൂടുന്നത്. ഇതിനുശേഷം വർക്കലയിലെ എസ്ആർ ആശുപത്രിയിൽ ക്വാറന്ൈറനിലായിരുന്നു. കസ്റ്റഡിയിൽ എടുത്തശേഷം സ്രവം പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലമാണ് ഇപ്പോൾ പോസിറ്റീവായി വന്നിരിക്കുന്നത്.
ഇതോടെ സ്റ്റേഷനിലെ എല്ലാ പോലീസുകാർക്കും കോവിഡ് പരിശോധന നടത്താനും ഡ്യൂട്ടിയിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കാനും നിർദേശമുണ്ട്.