ചെള്ള് പനിക്ക് പ്രതിരോധം തീര്‍ക്കണം

0
78

ഓമന മൃഗങ്ങളെ വളര്‍ത്തുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ ഇവര്‍ക്കെന്തെങ്കിലും തരത്തിലുള്ള രോഗം വരുമ്പോളാണ് നമ്മള്‍ കൂടുതല്‍ ടെന്‍ഷനാവുന്നത്. എന്നാല്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. നമ്മള്‍ വളര്‍ത്തുന്ന നായ്ക്കളെ ബാധിക്കുന്ന രോഗാവസ്ഥയാണ് എപ്പോഴും ചെള്ള് പനി എന്നത്. എന്നാല്‍ ചെള്ള് പനിക്ക് പിന്നില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. പുറത്തേക്ക് വിടുന്ന ഏത് വളര്‍ത്ത് മൃഗത്തിനും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. നായ്ക്കളില്‍ പല കാരണങ്ങള്‍ കൊണ്ടും ചെള്ള് ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് കൂടുതലായാല്‍ ഇവരില്‍ ചെള്ള് പനി ഉണ്ടാവുകയും അത് പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് ഇവരെ എത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇനി ഈ പ്രശ്‌നത്തിന് കാരണമാകുന്ന ചില കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതാണ്. അതിലുപരി എങ്ങനെ ഇതിനെ പ്രതിരോധിക്കണം എന്നുള്ളതും അറിഞ്ഞിരിക്കണം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ഏതൊക്കെ തരത്തിലുള്ള രോഗങ്ങളുണ്ട്

നായ്ക്കളെ ബാധിക്കുന്ന വിവിധ തരത്തിലുള്ള രോഗങ്ങള്‍ ഉണ്ട്. ഇവയില്‍ തന്നെ ഏറ്റവും ഗുരുതരമായ രോഗങ്ങളില്‍ ഒന്നാണ് എന്തുകൊണ്ടും ചെള്ള് പനി അഥവാ ടിക് ഫീവര്‍ എന്ന് പറയുന്നത്. ഇത് കൂടാതെ ബേബിസിയോസിസ്, എര്‍ലിച്ചിയോസിസ്, അനാപ്ലാസ്‌മോസിസ്, ഹെപ്പറ്റോസൂണ്‍ കാനിസ് അണുബാധ എന്നിവയും നായ്ക്കളെ ബാധിക്കുന്നതാണ്. നിങ്ങളുടെ നായയില്‍ ചെള്ള് ബാധിച്ചിട്ടുണ്ടെന്നും അത് നിങ്ങളുടെ ഓമനയെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു എന്നും പ്രകടമാവുന്നതിന് 7-21 ദിവസങ്ങള്‍ വരെ എടുക്കുന്നുണ്ട്. ഇവ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളുടെ ഓമന മൃഗത്തെ എത്തിക്കുന്നുണ്ട്.

പ്രതിരോധം തീര്‍ക്കാന്‍ : എന്നാല്‍ എങ്ങനെ ഇതിനെ പ്രതിരോധിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ചെള്ളിനെ എടുത്ത് കളയാന്‍ ശ്രമിക്കുമ്പോള്‍ അത് പോയി എന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ അത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളുടെ നായയെ എത്തിക്കും എന്നതാണ് സത്യം. നിങ്ങള്‍ ചെള്ളിനെ എടുത്ത് കളയാന്‍ ശ്രമിക്കുന്നത് നല്ലതാണെങ്കിലും നല്ലൊരു വെറ്റ് ഡോക്ടറെ കാണുന്നതാണ് എന്തുകൊണ്ടും നല്ലത്. കാരണം ഇവര്‍ക്ക് ചെള്ള് പനി ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. അതിന് വേണ്ടി നല്ലൊരു വെറ്റിനറി ഡോക്ടറെ സന്ദര്‍ശിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ചെള്ളുകളെ ശ്രദ്ധിക്കണം : എന്നാല്‍ ചെള്ളുകളെ എങ്ങനെ ഇല്ലാതാക്കണം എന്നത് ഓരോ മൃഗസ്‌നേഹിയും അറിഞ്ഞിരിക്കേണ്ടതാണ്. കാരണം ഓരോ ചെള്ളും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആയുസ്സിനെ കളയും എന്നുള്ളത് അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ചെള്ളിനെ ഇല്ലാതാക്കുന്നതിന് വേണ്ടി എപ്പോഴും ഇവരുടെ ദേഹം പരിശോധിക്കേണ്ടതാണ്. ഇത് കൂടാതെ മറ്റ് മൃഗങ്ങള്‍ക്കൊപ്പം നായയെ കളിക്കാന്‍ വിട്ടതിന് ശേഷവും നല്ലതുപോലെ കുളിപ്പിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. അതുകൊണ്ട് അല്‍പം കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ശരീരഭാഗങ്ങള്‍ പരിശോധിക്കണം : ഏതൊക്കെ ശരീര ഭാഗങ്ങളിലാണ് കൂടുതല്‍ പരിശോധിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. ഇതില്‍ തന്നെ ചെവിയുടെ ചുറ്റിലും, വാലിനു ചുറ്റും, പിന്‍കാലുകള്‍ക്കിടയിലും മുന്‍ കാലുകള്‍ക്കു കീഴിലും, അടിവയര്‍, കാല്‍വിരലുകള്‍ക്കിടയില്‍, കണ്‍പോളകള്‍ക്ക് ചുറ്റും, കോളറിനടിയില്‍ എല്ലാം ചെള്ള് ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഉണ്ടെങ്കില്‍ അതിനുള്ള പ്രതിരോധം തീര്‍ക്കുന്നതിനും ശ്രമിക്കണം.

തിരിച്ചറിയാന്‍ : എങ്ങനെയാണ് ഇവയെ തിരിച്ചറിയേണ്ടത് എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഇവക്ക് സാധാരണയായി കറുപ്പ് അല്ലെങ്കില്‍ ഇളം തവിട്ട് നിറം ഉണ്ടായിരിക്കും. ഇവ മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ രക്തം കുടിക്കുന്നുണ്ട് നായയുടെ ദേഹത്ത് നിന്ന്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇവ രക്തം കുടിച്ച് വലുതാവുകയും പെറ്റു പെരുകുകയും ചെയ്യുന്നുണ്ട്. രോഗം പരത്താന്‍ ഇത് തന്നെ ധാരാളമാണ്. അതുകൊണ്ട് ഇത്തരം ചെള്ളുകളെ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കാന്‍ ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍ : നിങ്ങളുടെ നായക്ക് ചെള്ള് പനി ബാധിച്ചാല്‍ അതിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ ശ്രദ്ധിക്കേണ്ടതാണ്. നായക്ക് വിട്ടുമാറാത്ത ക്ഷീണവും, അസ്വസ്ഥതയും പനിയും ഉണ്ടാവുന്നു. വിളര്‍ച്ച പോലുള്ള അവസ്ഥകള്‍ ഇവരില്‍ കാണപ്പെടുന്നു. ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും എല്ലാം വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ഡോക്ടറെ കാണിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അത് കൂടാതെ അണുബാധയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here