പാക് ഭീകരന് മൂന്ന് കുപ്പി രക്തം നൽകി ഇന്ത്യൻ സൈനികർ

0
69

നുഴഞ്ഞുകയറ്റശ്രമത്തിനിടെ പരിക്കേറ്റ പാക് ഭീകരന് മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യൻ സൈനികർ. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ഓഗസ്റ്റ് 21നാണ് പാക് അധീന കശ്മീരിൽ നിന്നുള്ള ചാവേറായ തബാറക് ഹുസൈനെ ഇന്ത്യൻ സൈന്യം പിടികൂടിയത്.

പിടികൂടുന്നതിനിടെ പരിക്കേറ്റ ഹുസൈനെ സൈനികർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. “തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാൽ കടുത്ത രക്തസ്രാവമുണ്ടായി, ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈൻ. ഞങ്ങളുടെ ടീമിലെ അംഗങ്ങൾ അയാൾക്ക് മൂന്ന് കുപ്പി രക്തം നൽകി, ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റി.

ആരോഗ്യനിലയിൽ ഏറെ പുരോഗതിയുണ്ടെങ്കിലും മെച്ചപ്പെട്ട നിലയിൽ ഏതാനും ആഴ്ചകൾ വേണ്ടിവരും,” ബ്രിഗേഡിയർ രാജീവ് നായർ എഎൻഐയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here