തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ട് ജില്ലകളിൽ യല്ലോ അലേർട്ട് ആണ്. വ്യാഴാഴ്ച്ച മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായി 8 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ മുതൽ 30 വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.