വയോജനങ്ങളുടെ എണ്ണം കേരളത്തിൽ വർധിക്കുന്നതായി പുതിയ റിപ്പോർട്ട്.

0
119

തിരുവനന്തപുരം : വയോജനങ്ങളുടെ എണ്ണം കേരളത്തിൽ വർധിക്കുന്നതായി പുതിയ റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്സ് ആൻറ് പ്രോഗ്രാം ഇംപ്ലിമെന്റിങ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടാണിത്. 2021 – 2036 കാലഘട്ടത്തിൽ സംസ്ഥാനത്തെ യുവജനങ്ങളുടെ എണ്ണത്തിൽ ഇപ്പോഴുള്ളതിനേക്കാൾ മൂന്നു ശതമാനം കുറവുണ്ടാകുമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

16.5 ശതമാനം വയോജനങ്ങളും 22.1 ശതമാനം യുവജനങ്ങളുമാണ് നേരത്തെ കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, 2036 ആകുമ്പോൾ സ്ഥിതി ഇതായിരിക്കില്ല. ആ കാലയളവിൽ 22.8 ശതമാനം വയോജനങ്ങളും 19.2 ശതമാനങ്ങളുമായി മാറിയേക്കും എന്നാണ് സ്റ്റാറ്റിസ്റ്റിക്സ് ആൻറ് പ്രോഗ്രാം ഇംപ്ലിമെന്റിങ് മന്ത്രാലയത്തിൽ വ്യക്തമാക്കുന്നത്.

ഈ സാഹചര്യങ്ങൾ മുന്നിൽ കണ്ട് ജനങ്ങൾക്ക് വേണ്ടി ക്ഷേമ പ്രവർത്തനങ്ങളും ആരോഗ്യ സംരക്ഷണ പരിപാടികളും സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പുറത്തുവന്ന പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2021 ലെ കണക്കുകൾ പരിശോധിച്ചാൽ കേരളത്തിലെ ജനസംഖ്യയിൽ 22.1 ശതമാനം ആളുകൾ യുവജനങ്ങളാണ്. എന്നാൽ , പത്തുവർഷങ്ങൾ കഴിഞ്ഞ 2031 – ൽ ഈ ശതമാന കണക്ക് 20 ശതമാനത്തിലേക്ക് എത്തിയേക്കും. എന്നാൽ , 2031 – ൽ നിന്നും അഞ്ചു വർഷങ്ങൾ കൂടി കടന്ന് 2036 എത്തുമ്പോൾ 19.2 ശതമാനമായി കേരളത്തിലെ യുവജനങ്ങളുടെ എണ്ണം മാറും. അതേസമയം, ഈ റിപ്പോർട്ടുകൾ കേരളം എന്ന ഒരൊറ്റ സംസ്ഥാനത്തെ മാത്രമല്ല ബാധിക്കുന്നത്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലും ഹിമാചൽ പ്രദേശിലും സ്ഥിതി ഇതു തന്നെയാണ്. യുവജനങ്ങളുടെ എണ്ണം പ്രതീക്ഷിക്കാത്ത രീതിയിൽ കുറയുകയും വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യും.

അതേസമയം, യുവജന സംഖ്യ 1991 കാലഘട്ടത്തിൽ 222.7 ദശലക്ഷത്തിലേക്ക് എത്തിയിരുന്നു. എന്നാൽ, 2011 – ൽ ഈ കണക്ക് 333.4 ദശലക്ഷമായി മാറിയിരുന്നു. 371.4 ദശലക്ഷം ആയിരുന്നു 2021 – ൽ യുവജന സംഖ്യ. 2036 – ൽ 345.5 ദശലക്ഷമായി കുറയും എന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ, കഴിഞ്ഞ 2021 വരെ യുവാക്കളുടെ എണ്ണം ബിഹാറിലും ഉത്തർ പ്രദേശിലും ഉയർന്നിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ, ഇതിന് പിന്നാലെ, ഈ കണക്കിൽ വ്യത്യാസം ഉണ്ടായി. കുറഴി വന്നതായാണ് കാണിക്കുന്നത്. ഇന്ത്യയിൽ 2021 – ൽ 15 മുതൽ 29 വയസിനിടയിലുള്ളവർ 27.2 ശതമാനമായിന്നു. ഇത് 2036 – ൽ 22.7 ശതമാനമായി കുറയും. അതേസമയം, ബിഹാർ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയുടെ യുവജനങ്ങളിൽ 52 ശതമാനവും ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here