ഡ്രൈവിങ് സ്‌കൂളിലെ അക്രമം; പ്രതി നാല് വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

0
62
ശ്രീകണ്ഠാപുരം: ഡ്രൈവിങ് സ്‌കൂളില്‍ അതിക്രമിച്ചു കയറി ഉടമയെ അക്രമിച്ച കേസിലെ പ്രതി നാല് വര്‍ഷത്തിനുശേഷം പിടിയില്‍.
ഏരുവേശി പൊട്ടംപ്ലാവില്‍ താമസക്കാരനും കോട്ടയം ഇഞ്ചയാനി സ്വദേശിയുമായ കുമ്ബളന്താനം തോമസ് എന്ന 54-കാരനെയാണ് ശ്രീകണ്ഠാപുരം എസ്.എച്ച്‌.ഒ ഇന്‍സ്പെക്ടര്‍ രാജേഷ് മാരാങ്കലത്തിന്റെ മേല്‍നോട്ടത്തില്‍ എ.എസ്.ഐ എ. പ്രേമരാജന്‍ അറസ്റ്റ് ചെയ്തത്. മംഗളൂരു ബണ്ട്വാളിലെ ബി.സി റോഡില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കാര്‍വാര്‍, സുള്ള്യ, മംഗളൂരു, കോട്ടയം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു തോമസ്.

അതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്. 2018 മേയ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീകണ്ഠാപുരത്തെ ഇ.കെ ഡ്രൈവിങ് സ്‌കൂളില്‍ അതിക്രമിച്ചുകയറി പേപ്പറുകള്‍ നശിപ്പിക്കുകയും ഉടമ ചെങ്ങളായി എടക്കുളത്തെ കുരുവിളയെ ആക്രമിച്ച്‌ പരിക്കേല്‍പിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here