കെ.എസ്.ആര്‍.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ഇന്ന് വീണ്ടും മന്ത്രി തല ചര്‍ച്ച നടക്കും.വിഷയത്തെ ശക്തമായി എതിര്‍ക്കുകയാണ് തൊഴിലാളി യൂണിയനുകള്‍. സിംഗിള്‍ ഡ്യൂട്ടിയില്‍ ചര്‍ച്ച വേണ്ടെന്നും കോടതി തീരുമാനിച്ചോളാമെന്നുമാണ് ഇന്നലെ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.റഫറണ്ടത്തില്‍ തൊഴിലാളി യൂണിയനുകള്‍ നേടിയിട്ടുള്ള വോട്ട് ശതമാനത്തിന് വിധേയമായി യൂണിയന്‍ സംരക്ഷണം പുന:ക്രമീകരിക്കണമെന്ന അജണ്ടയും മാനേജ്‌മെന്റ് മുന്നോട്ടു വച്ചിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്പളം നല്‍കുന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും.