സി​ആ​ര്‍​പി​എ​ഫ് എ​സ്ഐ മേ​ലു​ദ്യോ​ഗ​സ്ഥ​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ജീ​വ​നൊ​ടു​ക്കിയ നിലയിൽ

0
81

ന്യൂ​ഡ​ൽ​ഹി: ഡൽഹിയിൽ സി​ആ​ര്‍​പി​എ​ഫ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മേ​ലു​ദ്യോ​ഗ​സ്ഥ​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം സ്വയം ജീ​വ​നൊ​ടു​ക്കി.എ​സ്‌​ഐ ക​ർ​ണെ​യി​ല്‍ സിം​ഗാ​ണ് സീ​നി​യ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ദ​ശ​ര​ഥ് സിം​ഗി​നെ വെ​ടി​വ​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ ലോ​ധി എ​സ്റ്റേ​റ്റി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച ബം​ഗ്ലാ​വി​ന് പ​രി​സ​ര​ത്താ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ സം​ഭ​വം ന​ട​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​ത് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ക്കു​ക​യാ​യി​രു​ന്നു.ജ​മ്മു​കാ​ഷ്മീ​രി​ലെ ഉ​ധം​പു​ര്‍ സ്വ​ദേ​ശി​യാ​ണ് ക​ര്‍​ണെ​യി​ല്‍ സിം​ഗ്. ഹ​രി​യാ​ന​യി​ലെ റോ​ത്ത​ക് സ്വ​ദേ​ശി​യാ​ണ് ദ​ശ​ര​ഥ് സിം​ഗ്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here