ബ്രഹ്മപുരം മാലിന്യ സംസ്കരണകേന്ദ്രത്തിലെ തീപിടിത്തം; പുകയിൽ നിറഞ്ഞ് കൊച്ചി

0
67

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണകേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്ത പുക. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. തീ പൂര്‍ണമായും അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ രാത്രിയോടെ ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്.

കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന്‌ പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപിടിത്തം ഉണ്ടായത്. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങുന്ന കൂനയ്ക്കാണ് ഇന്നലെ വൈകിട്ട് നാലു മണിയോടെ തീ പിടിച്ചത്. രാത്രിയിൽ കൂടുതൽ അഗ്നിരക്ഷ യൂണിറ്റുകൾ എത്തിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. അണയാതെ കിടക്കുന്ന കനലുകളിൽ നിന്നും തീ വീണ്ടും പടരാൻ സാധ്യതയുണ്ട്. മുൻപ് തീ പിടിത്തമുണ്ടായപ്പോഴും മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് അണച്ചത്. ഇപ്പോൾ തീപിടിത്തം എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here