നെടുങ്കണ്ടം: കാറില്‍ കയറിയത് വീടുവിട്ട് ഇറങ്ങിയ പയ്യനാണെന്ന് മനസ്സിലാക്കിയ വാഹന ഡ്രൈവര്‍ തന്ത്രപരമായി കുട്ടിയെ പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. സ്‌കൂളില്‍ പോകാന്‍ മടിച്ചതിന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ട് ഇറങ്ങിയ വിദ്യാര്‍ത്ഥിയെ നെടുങ്കണ്ടം പൊലീസ് തിരികെ വീട്ടുകാര്‍ക്ക് കൈമാറി.
വഴിമദ്ധ്യേ കാറിന് കൈകാണിച്ച് കയറിയ പയ്യനോട് കുശലാന്വേഷണങ്ങള്‍ നടത്തിയപ്പോഴാണ് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയതാണെന്ന വസ്തുത കാറുകാരന്‍ മനസ്സിലാക്കിയത്. തമിഴ്‌നാട്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ എങ്ങനെയെങ്കിലും എത്തണമെന്ന ആഗ്രഹത്തിന്‍റെ പുറത്താണ് ഡ്രസും എടുത്ത് പതിനഞ്ചുകാരനായ പയ്യന്‍ ഇങ്ങിയത്. തുടര്‍ന്ന് കാറില്‍ കയറിയ ബാലനെ തന്ത്രപൂർവ്വമാണ് കാറുകാരൻ പൊലീസിനെ ഏൽപ്പിച്ചത്. ആദ്യം ലഘുഭക്ഷണം കഴിക്കാം എന്ന മട്ടിൽ നെടുങ്കണ്ടത്ത് പൊലീസ് സ്‌റ്റേഷന് സമിപത്തെ ഒരു കടയില്‍ വണ്ടി നിർത്തുകയായിരുന്നു. കുട്ടിയെ അവിടെ ഇരുത്തി ലഘുഭക്ഷണം വാങ്ങി നല്‍കുകയും ചെയ്തു കാറുകാരന്‍. എന്നിട്ടാണ് രഹസ്യമായി നെടുങ്കണ്ടം പൊലീസിനെ വിളിച്ചറിച്ച് കാറുകാരന്‍ കുട്ടിയെ കൈമാറിയത്.
സ്‌കൂളില്‍ പോകാന്‍ മടികാണിച്ചതിന് പിതാവ് വഴക്ക് പറഞ്ഞതോടെ വീട് വിട്ടിറങ്ങിയത്. ഉടുമ്പന്‍ചോല കൂക്കലാര്‍ സ്വദേശിയുടെ മകനാണ് പിതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട് വിട്ട് തമിഴ്‌നാട്ടിലൂള്ള ബന്ധുക്കാരുടെ അടുത്തേയ്ക്ക് പോകുവാന്‍ പുറപ്പെട്ടത്. കൈയ്യില്‍ കാശില്ലാത്തതിനാല്‍ കിട്ടിയ വാഹനത്തില്‍ കയറി പോകാമെന്ന ധാരണയിലാണ് കുട്ടി കൈയ്യില്‍ കിട്ടിയ ഡ്രസ് എടുത്ത് ഇറങ്ങിയത്. കാറുകാരന്‍ പൊലീസ് സ്‌റ്റേഷനില്‍ കൈമാറിയതോടെ വിട്ടുകാരെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി രക്ഷിതാക്കളെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയേയും മാതാപിക്കളേയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അനുനയിപ്പിച്ച പയ്യനെ നെടുങ്കണ്ടം പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് തിരികെ അയച്ചു.