പട്ടിയെ കൊല്ലുന്നത് തെരുവുനായ് പ്രശ്നത്തിന് പരിഹാരമല്ലെന്ന് മന്ത്രി എം.ബി. രാജേഷ്

0
68

കണ്ണൂർ: പട്ടിയെ കൊല്ലുന്നത് തെരുവുനായ് പ്രശ്നത്തിന് പരിഹാരമല്ലെന്ന് മന്ത്രി എം.ബി. രാജേഷ്. പട്ടിയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.പട്ടിയെ കൊന്നുകളയുക എന്നത് ഇതിന് പരിഹാരമല്ല. സർക്കാറിന്‍റെ അഭിപ്രായം അതാണ്. അങ്ങിനെ ചിലർ ഇപ്പോൾ ഉത്സാഹിച്ച് ഇറങ്ങിയിട്ടുണ്ട്. ഷെൽട്ടറിനും വാക്സിനേഷനും സഹകരിക്കില്ല. ചിലർ പട്ടിയെ തല്ലിക്കൊല്ലുക, കൊന്ന് കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർ ഉണ്ട്. അവരെ കർശനമായി നിയമപരമായി നേരിടും -മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here