ലോകം ചുറ്റിക്കറങ്ങി തിരിച്ചെത്തിയിരിക്കുകയാണ് മലയാളത്തിൻ്റെ സ്വന്തം താരപുത്രൻ പ്രണവ് മോഹൻലാൽ. ‘ഹൃദയം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവിൻ്റേതായ സിനിമകളൊന്നും പുറത്തിറങ്ങിയിട്ടില്ല. ഇപ്പോൾ ഇതാ തിരിച്ചുവരവ് ഗംഭീരമാക്കാനാണ് പ്രണവിൻ്റെ തീരുമാനം എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഏറെ നാളായി മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രണവിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുതിയ ചിത്രത്തിൽ പ്രണവിനൊപ്പം നസ്രിയയും ടൊവിനോയും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുക അഞ്ജലി മേനോൻ ആയിരിക്കുമെന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.