ജോഷിലെ ജോര്‍ ഇരട്ടകള്‍! ചിന്നുവും പൊന്നുവും

0
52

വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവ് മെച്ചപ്പെടുത്താനും അത് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുമൊക്കെ സഹായിക്കുന്നതില്‍ മുന്നിലാണ് ഷോര്‍ട്ട് വീഡിയോ ആപ്പായ ജോഷ്. തീര്‍ത്തും വ്യത്യസ്തമായ അഭിരുചികളുള്ളവരാണ് ജോഷിലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍. കാഴ്ചക്കാര്‍ക്കായി വേറിട്ട ഭാഷകളിലും ഴോണറിലുകളുമായി കണ്ടന്റുകള്‍ ഒരുക്കാന്‍ ജോഷിന് സാധിക്കുന്നുണ്ട്.

ഇതിന് പുറമെ രാജ്യത്തെ പല വലിയ ബ്രാന്റുകളുമായി കൈകോര്‍ക്കുന്നതിലൂടെ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ജോഷിന് സാധിക്കുന്നുണ്ട്. തങ്ങളുടെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി പരിപാടികള്‍ ഒരുക്കാനും ജോഷ് തയ്യാറാകാറുണ്ട്. ഇങ്ങനെ ജോഷിലൂടെ താരമായി മാറിയ ഇരട്ട സഹോദരങ്ങളാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ചിന്നു പൊന്നു ട്വിന്‍സ് എന്നാണ് ഈ സഹോദരങ്ങള്‍ അറിയിപ്പെടുന്നത്. മലയാളത്തിലെ മുന്‍നിര കണ്ടന്റ് ക്രിയേറ്റര്‍മാരാണ് ചിന്നുവും പൊന്നുവും. ഡാന്‍സ് വീഡിയോളും സ്‌കിറ്റുകളുമെല്ലാം ഒരുക്കുന്നവരാണ് ഇവര്‍.

ടെലിവിഷന്‍ മേഖലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് പൊന്നുവും ചിന്നുവും. കോമഡി സ്റ്റാര്‍സ് റിയാലിറ്റി ഷോയുടെ ഭാഗമായിട്ടുണ്ട് ഇരുവരും. പിന്നാലെ ഫ്‌ളവേഴ്‌സിലെ കോമഡി ഉത്സവത്തിലും പങ്കെടുത്ത് കയ്യടി നേടിയിട്ടുണ്ട് ചിന്നുവും പൊന്നുവും. ഹിറ്റ് ഷോയായ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരിയിലും ചിന്നുവും പൊന്നുവും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോമഡി ഉത്സവത്തില്‍ വച്ച് ഗിന്നസ് റെക്കോര്‍ഡും തങ്ങളുടെ പേരിലാക്കിയിട്ടുണ്ട് ചിന്നുവും പൊന്നുവും.

ആരാധകരുടെ പ്രിയപ്പെട്ടവരാണ് ഈ ഇരട്ടകള്‍. 36000 ഫാന്‍സും 648000 ഹാര്‍ട്ട്‌സുമുണ്ട് ഇവര്‍ക്ക് ജോഷില്‍. ജോഷിലെത്തുന്നതിന് മുമ്പ് ടിക് ടോക്കിലും താരങ്ങളായിരുന്നു ഇരുവരും. ”പിന്നെ ഞങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായി. പിന്നീട് ജോഷില്‍ നിന്നും മെസേജ് വരികയായിരുന്നു. ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമായി. ആപ്പിലൂടെ ഒരുപാട് കൊളാബൊറേഷനുകള്‍ ചെയ്യാന്‍ സാധിച്ചു. ഒരുപാട് അവസരങ്ങള്‍ നല്‍കുന്നുണ്ട് ജോഷ്. ഈ അവസരങ്ങള്‍ക്ക് ജോഷിനോട് നന്ദി പറയുകയാണ്” എന്നാണ് ഇരുവരും പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here