ലക്ഷ്മിബായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രോഗ്രാമുകള്‍: ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം

0
73

കേന്ദ്ര യുവജന-കായിക മന്ത്രാലയത്തിനുകീഴിലുള്ള ലക്ഷ്മിബായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍-ഗ്വാളിയര്‍, നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

*ബിരുദ പ്രോഗ്രാമുകള്‍: ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (ബി.പി.എഡ്.); ബി.എ. പ്രോഗ്രാം ഇന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് പെര്‍ഫോമന്‍സ്

*പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍: മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എം.പി. ഇ.എഡ്.), എം.എ. -യോഗ, സ്‌പോര്‍ട്‌സ് ജേണലിസം, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് സൈക്കോളജി, എം.എസ്സി.-സ്‌പോര്‍ട്‌സ് ബയോമെക്കാനിക്‌സ്, എക്‌സര്‍സൈസ് ഫിസിയോളജി.

*പി.ജി. ഡിപ്ലോമ: യോഗ എജ്യുക്കേഷന്‍, സ്‌പോര്‍ട്‌സ് കോച്ചിങ്, ഫിറ്റ്‌നസ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ജേണലിസം.

*ഡിപ്ലോമ: സ്‌പോര്‍ട്‌സ് ഇവന്റ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് കോച്ചിങ്.

*പിഎച്ച്.ഡി. ഫിസിക്കല്‍ എജ്യുക്കേഷന്‍-സവിശേഷ മേഖലകള്‍: ഫിസിക്കല്‍ എജ്യുക്കേഷന്‍ പെഡഗോഗി, എക്‌സര്‍സൈസ് ഫിസിയോളജി, സ്‌പോര്‍ട്‌സ് ബയോമെക്കാനിക്‌സ്, സ്‌പോര്‍ട്‌സ് സെക്കോളജി, ഹെല്‍ത്ത് സയന്‍സസ്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ആന്‍ഡ് കോച്ചിങ്; പിഎച്ച്.ഡി. യോഗ

അപേക്ഷ ഓണ്‍ലൈനായി http://Inipe.edu.in/ വഴിയോ www.mponline.gov.in വഴിയോ ജൂലായ് 31 വരെ നല്‍കാം. പിഎച്ച്.ഡി. അപേക്ഷ ഓഗസ്റ്റ് 20 വരെ നല്‍കാം.

LEAVE A REPLY

Please enter your comment!
Please enter your name here