കോഴിക്കോട്: കെ മുരളീധരന് എം പിയോട് കൊവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന് പങ്കെടുത്തിരുന്നു. ഇതേ തുടർന്നാണ് മുരളീധരനോട് പരിശോധനയ്ക്ക് വിധേയനാകാൻ ആവശ്യപ്പെട്ടത്.
അതേസമയം കോഴിക്കോട് ക്വാറന്റീനില്‍ കഴിയവേ മരിച്ച പന്നിയങ്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേലേരിപ്പാടത്തെ എം പി മുഹമ്മദ് കോയക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. മുഹമ്മദ് കോയയുടെ ആദ്യ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു.