സർക്കാരിനെതിരെ ലത്തീൻ അതിരൂപത.

0
51

തിരുവനന്തപുരം: സർക്കാരിനെതിരെ ലത്തീൻ അതിരൂപത.കേരളത്തിലെ തീരപ്രദേശങ്ങൾ സർക്കാർ വിറ്റഴിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. ലത്തീൻ സഭ വികസനത്തിന് എതിരല്ലെന്നും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. കേരളം കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും വിമർശനമുണ്ട്.സഭ വികസനത്തിന് എതിരല്ലെന്നും കുടി ഒഴിപ്പിക്കുന്നവർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ആർച്ച് ബിഷപ്പ് തോമസ് നെറ്റോ പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയിക്കും വരെ തുടരുമെന്നും അതിരൂപത പറഞ്ഞു.

വിഴിഞ്ഞം തുറമുഖ സമരത്തിൽ സർക്കാരിനും കോടതിക്കും എതിരെ വിമർശനവുമായി ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം രം​ഗത്തെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്ക് മേലുള്ള നിക്ഷിപ്ത താത്പര്യങ്ങൾക്ക് എതിരായാണ് വിഴിഞ്ഞം സമരം എന്ന് ഡോ.എം സൂസപാക്യം പറഞ്ഞു. വിഴിഞ്ഞത്തിന് പുറത്ത് നിന്നുള്ളവരാണ് സമരം ചെയ്യുന്നത് എന്ന് പറയുന്നവർ തീരദേശത്തിന്റെ പ്രത്യേകത അറിയാത്തവറാണ് എന്നും മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത തവളമായിരുന്നു വിഴിഞ്ഞമെന്നും അത് തകർത്തെന്നും സൂസപാക്യം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here