മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന ഉത്തരവിറക്കില്ലെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം നിലപാട് മാറ്റി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. താന്‍ മാസ്ക് ധരിക്കുന്നുണ്ടെന്നും തന്നേക്കാള്‍ വലിയ രാജ്യസ്നേഹി ഇല്ലെന്നുമാണ് ട്രംപിന്‍റെ പ്രതികരണം. മാസ്ക് ധരിച്ച് ചിത്രം പങ്കുവെച്ച് ട്രംപിന്‍റെ ട്വീറ്റ് ഇങ്ങനെയാണ്..
“നമ്മള്‍ അതിസൂക്ഷ്മമായ ചൈന വൈറസിനെ തുരത്താനായി ഒരുമിച്ചിരിക്കുകയാണ്. സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാത്തപ്പോള്‍ മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹമാണെന്ന് പലരും പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്‍റിനേക്കാള്‍ വലിയ രാജ്യസ്നേഹിയില്ല!”