ബോഡി ഷെയ്മിങിനെതിരെ നടി സമീറ റെഡ്ഡി രംഗത്ത്

0
79

തെന്നിന്ത്യൻ നടിയായ സമീറ റെഡ്ഢി ബോഡി ഷെയിമിങ്ങിനെതിരെ രംഗത്ത്. താരങ്ങളും സാധാരണക്കാരും ഒക്കെ തടികൂടിയതിന്റെയും മെലിഞ്ഞതിന്റെ സൗന്ദര്യത്തിന്റെയും കാര്യത്തിലുമൊക്കെ ബോഡി ഷെയ്‍മിംഗ് നേരിടാറുണ്ട്. ശരീരപ്രകൃതിയുടെ പേരില്‍ കാരണങ്ങള്‍ എന്തായാലും ബോഡി ഷെയ്‍മിംഗ് ചെയ്യാൻ ശ്രമിക്കുന്നവരുടെ എണ്ണം ഒട്ടേറെയാണ്. ബോഡി ഷെയ്‍മിംഗിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി സമീറ റെഡ്ഢി

ഒരു ആരാധികയില്‍ നിന്ന് കിട്ടിയ സന്ദേശത്തെ തുടര്‍ന്ന് മേയ്‍ക്കപ്പ് ഇല്ലാതെ വന്നാണ് സമീറ റെഡ്ഢി ബോഡി ഷെയ്‍മിംഗിന് എതിരെ പ്രതികരിച്ചത്. ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ അയച്ച സന്ദേശമാണ് ഇപ്പോള്‍ ബോഡി ഷെയ്‍മിംഗിന് എതിരെ പ്രതികരിക്കാൻ കാരണം എന്ന് നടി പറയുന്നു.

‘ഞാൻ വളർന്നത് സൗന്ദര്യത്തെ താരതമ്യം ചെയ്യുന്നത് കേട്ടാണ്. എന്റെ മെലിഞ്ഞ സഹോദരികളുമായി എപ്പോഴും ഞാൻ താരതമ്യം ചെയ്യപ്പെട്ടു. സിനിമയിൽ വന്നപ്പോഴും മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യപ്പെടാൻ തുടങ്ങി. അതിനാൽ ഞാൻ തന്നെ കുറെ കാര്യങ്ങൾ ചെയ്തുകൂട്ടി. നിറം വെളുപ്പിക്കാനും കണ്ണുകൾ തിളങ്ങാനും വഴികൾ തേടി. ശാരീരികാകൃതി കിട്ടാൻ പാഡുകൾ വെച്ചുകെട്ടി. അവസാനം എനിക്ക് തന്നെ ഇതൊക്കെ ബോറാണെന്ന് തോന്നിത്തുടങ്ങി. അങ്ങനെയാണ് ഞാൻ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയത്,” സമീറ റെഡ്ഡി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here