മുംബൈ: കൊവിഡ് രോഗം ബാധിച്ച് മുംബൈ നാനാവതി ആശുപതിയിൽ ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയിയെന്ന് വ്യാജ വാർത്തകൾ പറക്കുന്നു. എന്നാല്‍ കേട്ട വാർത്തകൾ തെറ്റാണെന്ന് താരം തന്നെ പറഞ്ഞു. ഇതുവരെ തനിക്ക് കോവിഡ് നെഗറ്റീവ് ആയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു.
‘ഈ വാർത്ത തെറ്റാണ്, വ്യാജമാണ്, കെട്ടിച്ചമച്ചതാണ്, വളരെ നിരുത്തരവാദിത്തപരമായ സമീപനമാണിത്. ‘ വാര്‍ത്തയുടെ വീഡിയോ ഷെയര്‍ ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു. അമിതാഭ് ബച്ചന് കൊവിഡ് നെഗറ്റീവ് ആയി. ഉടൻ തന്നെ ആശുപത്രി വിടും എന്നുമായിരുന്നു വാര്‍ത്ത. അതെ സമയം അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായ്‍യ്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പേരക്കുട്ടി ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.