‘വർഷങ്ങൾക്കു ശേഷം’ ട്രെയ്‌ലർ പുറത്ത്

0
83

ചിത്രം ഏപ്രിൽ 11 ന് തീയേറ്ററുകളിൽ എത്തും. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സുചന.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളിൽ എത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് പാർട്ണർ.

അതേസമയം ഇന്ത്യയിലെ തന്നെ പ്രശസ്ത നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശം കരസ്ഥമാക്കി. റെക്കോർഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവർസീസ് റൈറ്റ്‌സും വിറ്റുപോയത്.

അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം – വിശ്വജിത്ത്, എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ – നിമേഷ് താനൂർ, കോസ്റ്റ്യൂം – ദിവ്യ ജോർജ്, മേക്കപ്പ് – റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് – അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ – വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് – ബിജിത്ത്, പർച്ചേസിംഗ് മാനേജർ – ജയറാം രാമചന്ദ്രൻ.

video

വരികൾ – ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി – വിപിൻ നായർ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ത്രിൽസ് – രവി ത്യാഗരാജൻ, കളറിസ്റ്റ് – ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്‌സ്, ടൈറ്റിലർ – ജെറി, സബ് ടൈറ്റിൽസ് – വിവേക് രഞ്ജിത്ത്, പ്രോമോ കട്‌സ് – കട്സില്ല കിര. ഡിജിറ്റൽ – അനൂപ് സുന്ദരൻ.

LEAVE A REPLY

Please enter your comment!
Please enter your name here