യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്നേറ്റം.

0
58

വാഷിംഗ്ടണ്‍: യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്നേറ്റം. ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി രാഷ്ട്രീയ മണ്ഡലത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയും ശക്തമായിരിക്കുകയാണ്. മേരിലാന്‍ഡിലെ ലെഫ് ഗവര്‍ണറായി ഇന്തോ-അമേരിക്കന്‍ യുവതി അരുണാ മില്ലര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഈ പദവി വഹിക്കുന്ന മെരിലാന്‍ഡിലെ ആദ്യത്തെ കുടിയേറ്റക്കാരിയാണ് അരുണ. പ്രതിനിധി സഭയിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് തുടക്കത്തില്‍ തന്നെ ലീഡ് നേടാനായത്. യുഎസ് കടുത്ത വിലക്കയറ്റത്തെ നേരിടുമ്പോഴാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന പ്രത്യേകതയുമുണ്ട്

ഒഹായോ, സൗത്ത്, ഡക്കോട്ട എന്നിവിടങ്ങളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒഹായോയില്‍ മൈക്ക് ഡിവൈനും, സൗത്ത് ഡക്കോട്ടയില്‍ ജോണ്‍ ത്യൂനും വിജയിച്ചു. എന്നാല്‍ നിര്‍ണായകമായ യുഎസ് സെനറ്റ് സീറ്റില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ചാള്‍സ് ഷ്യൂമര്‍ വിജയിച്ചു. തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി മാക്‌സ്വെല്‍ അലക്‌സാന്‍ഡ്രോ ഫ്രോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here