അയോധ്യ രാമക്ഷേത്രം: ദീപം തെളിയിക്കണമെന്ന് ഉണ്ണിമുകുന്ദന്‍

0
80

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയം എല്ലാവരും രാമജ്യോതി തെളിയിക്കണം എന്ന് ആഹ്വാനം ചെയ്ത് നടന്‍ ഉണ്ണി മുകുന്ദന്‍. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും ശ്രീരാമജ്യോതി തെളിയിക്കണം എന്നുമാണ് ഉണ്ണി മുകുന്ദന്റെ ആഹ്വാനം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം-,’ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തേയും സംഘപരിവാര്‍ അനുകൂല ഹിന്ദുത്വ രാഷ്ട്രീയം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ള ആളാണ് ഉണ്ണി മുകുന്ദന്‍.

അതേസമയം ഉണ്ണി മുകുന്ദന്റെ കമന്റിന് താഴെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ അനുകൂലമായി പ്രതികരിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിച്ച് കൊണ്ടാണ് കമന്റിടുന്നത്. ഈ വര്‍ഷം രണ്ട് ദീപാവലിയുണ്ട് എന്നാണല്ലോ ഉണ്ണിയേട്ടന്‍ പറയുന്നത് എന്നാണ് ഒരാള്‍ ഇതിന് താഴെ പരിഹാസ രൂപേണ കമന്റിട്ടിരിക്കുന്നത്. നേരത്തെ ഗായിക ചിത്രയും പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും ദീപം തെളിയിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here