ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു;

0
64

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കെ.എല്‍.രാഹുല്‍ ഉപനായകനാകും. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. റിഷഭ് പന്തും, ദിനേശ് കാര്‍ത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.

Rohit Sharma (C), KL Rahul (VC), Virat Kohli, Suryakumar Yadav, Deepak Hooda, R Pant (WK), Dinesh Karthik (WK), Hardik Pandya, R. Ashwin, Y Chahal, Axar Patel, Jasprit Bumrah, B Kumar, Harshal Patel, Arshdeep Singh

ഓള്‍ റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും ഹാര്‍ദിക്ക് പാണ്ഡ്യയും ഹര്‍ഷല്‍ പട്ടേലും ടീമിലുണ്ട്.ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളര്‍മാരുടെ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ് ദീപ് സിങ് എന്നിവരുമുണ്ട്.

ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ലോകകപ്പ്. സ്റ്റാന്‍ഡ് ബൈ താരങ്ങളായി പേസര്‍മാരായ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരെ തെരഞ്ഞെടുത്തപ്പോള്‍ ബാറ്റര്‍ സ്റ്റാന്‍‍ഡ് ബൈ ആയി ശ്രേയസ് അയ്യരും സ്പിന്നര്‍ സ്റ്റാന്‍ന്‍ഡ് ബൈ ആയി രവി ബിഷ്ണോയിയും എത്തി.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

LEAVE A REPLY

Please enter your comment!
Please enter your name here