തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ വീടിനു നേരെ ആക്രമണം. തിരുവനന്തപുരം മുട്ടത്തറയിലെ വീടിനു നേരെയാണ് ആക്രമണം നടന്നത്. പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.
അക്രമികൾ ജനൽച്ചില്ലുകളും വാതിലുകളും അടിച്ചുതകർത്തു. ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.