മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബലോന്‍ ദ് ഓര് പുരസ്കാരം റദ്ദാക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പുരസ്കാരദാനം റദ്ദാക്കുന്നതെന്ന് ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന് അറിയിച്ചു. 1956ല്‍ ആരംഭിച്ച പുരസ്കാരം ആദ്യമായാണ് റദ്ദാക്കപ്പെടുന്നത്.
ബാർസിലോന താരം ലയണൽ മെസ്സിയാണ് കഴിഞ്ഞ വർഷം മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടിയത്. അമേരിക്കൻ താരം മേഗൻ റപീനോ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, ലയണല്‍ മെസി, ലെവന്‍ഡോസ്കി, കെവിന് ഡിബ്രുയ്ൻ എന്നിവരായിരുന്ന ഇത്തവണത്തെ സാധ്യതാ പട്ടികയില്‍ മുന്നിലുണ്ടായിരുന്നത്.