പൊന്നോണ പൂവിളിയില്‍ നാളെ അത്തം;

0
79

ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി നാളെ അത്തം പിറക്കുകയാണ്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. അത്തം പിറന്നതോടെ മലയാളി ഇനി ഓണത്തിരക്കിലേക്ക് . പൂവിപണി വീണ്ടും സജീവമായി. പതിവ് പോലെ തമിഴ്നാട്ടില്‍ നിന്നെത്തുന്ന പൂക്കള്‍ തന്നെയാണ് ഇത്തവണയും മലയാളി കൂടുതല്‍ ആശ്രയിക്കുന്നത്. അത്ത് പിറന്ന് പത്താം നാള്‍ തിരുവോണമാണ്.

പത്തുനാള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം .

LEAVE A REPLY

Please enter your comment!
Please enter your name here