സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാന്‍ സാധ്യത.

0
89

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന ബജറ്റ് നേരത്തെയാക്കാന്‍ തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍.ജനുവരിയില്‍ തന്നെ ബജറ്റ് അവതരിപ്പിച്ച്‌ പാസാക്കിയെടുക്കാനാണ് ധാരണ.തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് തന്നെ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന.ഫെബ്രുവരി അവസാനമോ അല്ലെങ്കില്‍ മാര്‍ച്ച്‌ ആദ്യമോ ആയിരുന്നു സംസ്ഥാന ബജറ്റിന്റെ പതിവ് രീതി.

ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചാല്‍ മാത്രം പോര, അത് പാസാക്കിയെടുക്കാന്‍ ആഴ്ചകള്‍ നീണ്ട നടപടി ക്രമങ്ങളുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇതെല്ലാം പൂര്‍ത്തിയാക്കണമെങ്കില്‍ ജനുവരിയില്‍ തന്നെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കണം.ധനവകുപ്പും പ്ലാനിംഗ് ബോര്‍ഡും ഇതിനായി ചര്‍ച്ചകളും കൂടിയായാലോചനകളും തുടങ്ങിയെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here